Areekkadan tharavad അരീക്കാടൻ തറവാട്
കേരളത്തിലും ആന്തമാനിലുമായി പടർന്നു പന്തലിച്ചു കിടക്കുന്ന ഒരു കുടുംബ ഗോത്രമാണ് അരീക്കാടൻ തറവാട്. Areekkadan Logo കേരളത്തിൽ കൊല്ലം ജില്ല മുതൽ കണ്ണൂർ ജില്ല വരെ ആയിരത്തിലധികം വീടുകൾ ഉണ്ട്. ആന്തമാൻ ദ്വീപിൽ എത്ര കുടുംബങ്ങൾ താമസിക്കുന്നു എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. 200years oldest Areekkadan Nalukettu Areekkadan Nalukettu ഇന്ത്യക്കു പുറത്തു മലേഷ്യയിലും പാക്കിസ്ഥാനിലും കുടുംബ വേരുകൾ ഉള്ള ഈ കുടുംബം അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്തിലെ കാരത്തടത്തിൽ താമസിച്ചിരുന്ന അരീക്കാടൻ അബൂബക്കർ മുതൽ മലപ്പുറം വടക്കേ മണ്ണയിൽ താമസിച്ചിരുന്ന അരീക്കാടൻ മുഹമ്മദ് ഹാജി വരെയുള്ള കേരളത്തിലും ആന്തമാനിലുമായി അന്ത്യവിശ്രമം കൊള്ളുന്ന നിരവധി സ്വാതന്ത്ര്യ സമര സേനാനികൾക്കു ജന്മം നൽകിയിട്ടുമുണ്ട്. Pranab Mukherjee honors freedom fighters. Areekkadan Mohammad Haji sits first on the left 2014 August 15. Inauguration കേരളത്തിലെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ വിവാഹം കഴിച്ചത് ബേപ്പൂർ അരീക്കാടൻ തറവാട്ടിൽ കോയക്കുട്ടി മാഷിന്റേയും ഖദീജയുടെയും മൂത്തമ...